വിക്കിഗ്രന്ഥശാല:Community Portal
മലയാളം വിക്കിസോർസ്സിനു അനുയോജ്യമായ ഒരു പേരു കണ്ടെത്താനുള്ള ശ്രമം
വിധ ഇടങ്ങളിൽ നിന്നു കിട്ടിയ പേരുകൾ
- ഗ്രന്ഥശാല
- വിക്കി വേദശാല
- വിക്കി ഗ്രന്ഥാവലി
- ഗ്രന്ഥപ്പുര
- വിക്കികലവറ
- വിക്കിപ്പത്തായം
- വിക്കിനിലവറ
- വിക്കി സ്രോതസ്സ്
--Shijualex 13:47, 7 നവംബർ 2007 (UTC)
മലയാളം വിക്കിസോർസ്സിനും വിക്കി ബുക്സിനും ചേർന്ന പേർ കണ്ടത്തുന്നതിനുള്ള ശ്രമം
[തിരുത്തുക]തലക്കാലം വോട്ടെടുപ്പൊന്നും വേണ്ട. ഈ ചർച്ചയുടെ അനന്തര ഫലം അനുസരിച്ച് നമുക്ക് മുന്നേറാം.--Shijualex 13:06, 10 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു - നല്ല പേരാണ്. ഇത് വിക്കിസോഴ്‌സിന് അനുബന്ധമായ ഒരു പേരുകൂടിയാണ് എന്നു കരുതുന്നു.--സുഗീഷ് 11:48, 10 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു--Challiyan 11:51, 10 ജനുവരി 2008 (UTC)
- എതിർക്കുന്നു വിക്കിയും സ്രോതസ്സും തമ്മിൽ ചേർച്ചയില്ല .പകരം വിക്കി ഗ്രന്ഥശാല എന്ന പേരു നിർദ്ദേശിക്കുന്നു--Anoopan 11:57, 10 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു - എനിക്കും വിക്കിസ്രോതസ്സ് എന്ന പേര് അത്ര പഥ്യമായിട്ടല്ല, പക്ഷേ വിക്കിവായനശാല, വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ wikibooks-നാണ് കൂടുതൽ യോജിച്ചതെന്ന നിലയ്ക്ക് confusion ഒഴിവാക്കാൻ വിക്കിസ്രോതസ്സിനാണ് എന്റെ പിന്തുണ. കൂടുതൽ നല്ല പദം നിർദേശിച്ചാൽ സ്വീകരിക്കാം. "വിക്കിവിവരസ്രോതസ്" എന്നത് മറ്റൊരു നിർദേശമാണ്. --ജേക്കബ് 12:16, 10 ജനുവരി 2008 (UTC)
ഇതു ഏതാണ്ട് 2 മാസത്തിനു മുൻപ് ഇട്ട ഒരു സമ്വാദം ആയിരുന്നു. വിക്കിവായനശാല, വിക്കിപുസ്തകശാല എന്നു പറഞ്ഞ് 2 വിക്കികൾ നമുക്കുണ്ട്. പലരും ഈ രണ്ട് വിക്കികൾ തമ്മിൽ മാറി പോകുന്നു എന്നു പറഞ്ഞു.ആ ഒരു കുറവ് പരിഹരിക്കാനും പൗരാണിക ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന ഈ വിക്കിക്കു കുറച്ചു കൂടി പ്രൗഡമായ് ഒരു പേരു വേണം എന്നു പലരും നിർദ്ഡേശിച്ചതു കൊണ്ടാണു ഞാൻ മുകളിലെ നിർദ്ഡേശം വച്ചത്. അന്ൻ ഈ വിക്കിയിൽ സജീവമായി എഡിറ്റുനടത്തുന്നത് ഞാൻ മാത്രമായതിനാൽ ആരുമായും വിക്കിയിൽ സംവദിക്കുന്നതിനു പറ്റിയില്ല. അതിനാൽ എനിക്കു പരിചയമുള്ള കുറച്ചു പേരോട് മുകലിലെ കാരണം ഒക്കെ പറഞ്ഞ് ഒരു മെയിലയച്ചു അതനുസരിച്ച് അവർ നിർദ്ദേശിച്ച പേരുകൾ ആണ് മുകളിൽ കാണുന്നത്. വിക്കിസ്രോതസ്സ് എന്നതിനോട് എനിക്കു യോജിപ്പില്ല. വിക്കി ഗ്രന്ഥശാല ആയിരിക്കും കുറച്ചു കൂടി നല്ല പേർ എന്നു തോന്നുന്നു. എന്തായാലും കുറഞ്ഞപക്ഷം സംവദിക്കാൻ ആളുകൾ ആയ സ്ഥിതിക്ക് സമവായത്തിലൂടെ നമുക്ക് ഒരു പേർ തിരഞ്ഞെടുക്കാം. വിക്കി ഗ്രന്ഥശാല യ്ക്കാണ് എന്റെ വോട്ട്.--Shijualex 12:05, 10 ജനുവരി 2008 (UTC)
- അപ്പോൾ വിക്കിപുസ്തകശാലയെ (wikibooks) എന്തു വിളിക്കും? വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ പര്യായപദങ്ങളാവണ്ടേ? --ജേക്കബ് 12:13, 10 ജനുവരി 2008 (UTC)
പുസ്തകശാലയുടെ പേർ ഒന്നുകിൽ നിലനിർത്തണം, അല്ലെങ്കിൽ അനുയോജ്യമായ വേറെ ഒന്നു കണ്ടെത്തണം. എന്തായാലും അതും കൂടി ഇവിടെ തന്നെ തീരുമാനിക്കുന്നതാവും നല്ലത്. അവിടെ ഒരു കമ്മ്യൂണിറ്റി ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ച്.--Shijualex 12:17, 10 ജനുവരി 2008 (UTC)
- കമ്യൂണീറ്റി നമുക്ക് ഉണ്ടാക്കാം :-). വിക്കിപീഡിയയിൽ നിന്നും ആരെയെങ്കിലും കൊണ്ടുവരിക :)--സുഗീഷ് 12:19, 10 ജനുവരി 2008 (UTC)
വിക്കിഗ്രന്ഥശാല/വിക്കിപുസ്തകശാല, ഇപ്പോഴത്തെ വിക്കിവായനശാല എന്ന പേർ ഒക്കെ ഈ വിക്കിക്കാണു ചേരുക ( Wikisource is an online library of free content publications ). പക്ഷെ wikibooks (Wikibooks is a Wikimedia for creating a free library of educational textbooks .) എന്ന മറ്റേ വിക്കിക്കു എന്തു പേർ കൊടുക്കും (. അതാ പ്രശ്നം --Shijualex 12:45, 10 ജനുവരി 2008 (UTC)
- wikibooks = വിക്കിപാഠപുസ്തകശാല എന്നായാലോ? --ജേക്കബ് 12:55, 10 ജനുവരി 2008 (UTC)
- വിക്കിപാഠശാല എന്ന് വിക്കിബുക്സിന് നൽകാമല്ലോ !!?. ഗ്രന്ഥശാല എന്ന് വിക്കിസോഴ്‌സിന്റെ പേര് മാറ്റിയാലോ? പക്ഷേ ഇവിടെ പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങൾ മാത്രമല്ലേ ഉണ്ടാകൂ. അതിനാൽ പഴയ പുസ്തകങ്ങൾ മാത്രം. അപ്പോൾ പേരും അതിനനുസരിച്ചുതന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു.--സുഗീഷ് 13:06, 10 ജനുവരി 2008 (UTC)
- wikibooks വിക്കിപള്ളിക്കൂടം
- wikisource വിക്കിഗ്രന്ഥശാല/വിക്കിപുസ്തകശാല, വിക്കിവായനശാല , വിക്കിഗ്രന്ഥാലയം--220.226.26.122 14:48, 10 ജനുവരി 2008 (UTC)--Arayilpdas 14:53, 10 ജനുവരി 2008 (UTC)
- എന്റെ അഭിപ്രായം.
വിക്കിസോഴ്സ്--വിക്കി ഗ്രന്ഥശാല
വിക്കിബുക്ക്സ്--വിക്കിപുസ്തകങ്ങൾ
--Anoopan 18:08, 10 ജനുവരി 2008 (UTC)
ആടിപൊളി :-) നല്ല നിർദ്ദേശങ്ങൾ --സുഗീഷ് 18:13, 10 ജനുവരി 2008 (UTC)
പല അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞതിൽനിന്ന് wikibooks=വിക്കിപാഠശാല, wikisource=വിക്കിഗ്രന്ഥശാല എന്നിങ്ങനെ നാമമാറ്റത്തിനു ബഗ് ഫയൽ ചെയ്തിട്ടുണ്ട്. --ജേക്കബ് 21:47, 30 ജനുവരി 2008 (UTC)
മാസങ്ങളായി ഒരു വിക്കിയിൽ ലോഗിൻ ചെയ്തിട്ട്. ഷിജു ചെയ്ത പരിപാടി നന്നായി. wiki.png എന്ന പേരിൽ ഇവിടം കാലിയയി കിടന്നപ്പോൾ ഞാൻ ഒരു ലോഗൊ അപ്‌ലോഡ് ചെയ്തിരുന്നു, അന്നത്തെ ബ്യുറോക്രാറ്റിനോടു പറഞ്ഞിട്ട് കേട്ടില്ല. ആരെങ്കിലും പുതിയ പേരിനനുസരിച്ച് ആ ചിത്രമൊന്ന് മാറ്റി ഡിസൈൻ ചെയ്യണം.-- Jasz 16:05, 24 ഓഗസ്റ്റ് 2008 (UTC)
ജാസിനു പുതിയ ഒരു ലോഗോ ഡിസൻ ചെയ്യാമോ. മറ്റു വിക്കി സോർസുകൾ ഒക്കെ നോക്കി അവർ എത്രത്തോളം കസ്റ്റമൈസേഷൻ ചെയ്തിട്ടുന്റെന്നു നോക്കിയിട്ടു ഡിസൈൻ ചെയ്താൽ മതി. വലിയ കസ്റ്റമൈസഷൻ പറ്റില്ലെങ്കിൽ വിക്കിഗ്രന്ഥശാല എന്നു മാത്രം ആക്കിയാലും മതി. --Shijualex 16:57, 24 ഓഗസ്റ്റ് 2008 (UTC)