വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് - വിക്കിപീഡിയ Jump to content

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

[തിരുത്തുക]

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

[തിരുത്തുക]

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

[തിരുത്തുക]

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

[തിരുത്തുക]

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

മറ്റ് നാമനിർദ്ദേശങ്ങൾ

[തിരുത്തുക]

സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം

[തിരുത്തുക]

Jacob.jose (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ഏതാണ്ട് 10 വർഷത്തിലേറെയായി ഫലകസംബന്ധമായ മാറ്റങ്ങളിൽ സഹായിച്ചുവരുന്നു. ഇപ്പൊൾ ഫലക സംബന്ധമായ ചില layout മാറ്റങ്ങൾ .css interface വഴിയാണ്. ഇവയിൽ അത്യാവശ്യമുള്ളവ മാത്രമെങ്കിലും മലയാളം വിക്കിയിലേയ്ക്ക് കൊണ്ടുവരാൻ കാര്യനിർവാഹക flagന്റെ കൂടെ സമ്പർക്കമുഖ കാര്യനിർവാഹക flag കൂടി ആവശ്യമുണ്ട്. അടിയന്തിരമായി MediaWiki:Common.css താളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ജിഷ്ണു രാഘവൻ എന്ന താളിലെ infobox പ്രശ്നം ശ്രദ്ധിക്കുക. സമ്പർക്കമുഖ കാര്യനിർവാഹക flag ഉണ്ടെങ്കിൽ സഹായിക്കാനാവുമെന്ന് കരുതുന്നു. --ജേക്കബ് (സംവാദം) 22:44, 4 ജൂൺ 2022 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

[തിരുത്തുക]

വോട്ടെടുപ്പ്

[തിരുത്തുക]

Razimantv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ കിരൺ മാത്രമാണ് interface admin. പരിചയമുള്ള കൂടുതൽ കാര്യനിർവാഹകർക്ക് ഈ flag കൂടി നൽകിയാൽ സഹായകരമാവും. ആയതിലേയ്ക്ക് എന്റെ നാമനിർദേശത്തോടൊപ്പം റസിമാനെയും നാമനിർദേശം ചെയ്യുന്നു. മലയാളം വിക്കിയിലെ സാങ്കേതിക വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് റസിമാൻ. --ജേക്കബ് (സംവാദം) 22:44, 4 ജൂൺ 2022 (UTC)[മറുപടി]

നാമനിർദ്ദേശം സ്വീകരിക്കുന്നു. നന്ദി ജേക്കബ്. -- റസിമാൻ ടി വി 09:13, 5 ജൂൺ 2022 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

[തിരുത്തുക]

വോട്ടെടുപ്പ്

[തിരുത്തുക]

മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശം

[തിരുത്തുക]