റയിഡ്
സംഭരണശേഷി കുറഞ്ഞ ഹാർഡ് ഡിസ്കുകൾ കൂട്ടി ചേർത്ത് വലിയ സംഭരണശേഷി കൈവരുത്തുന്നതിന് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് റയിഡ് (RAID-Redundant Array of Inexpensive Disks). റയിഡ് ഉപയോഗിച്ച് സംഭരണശേഷി കൂടുമെന്നു മാത്രമല്ല, പ്രവർത്തനശേഷിയിലും (Performance), ലഭ്യതയിലും (redundancy) എടുത്തുപറയത്തക്ക വർദ്ധന കൈവരിക്കാൻ കഴിയും. ഉപയോഗത്തിനും പ്രവർത്തനശേഷിക്കും അനുസൃതമായി റയിഡ് പല രീതിയിൽ നിർമ്മിക്കാം; റയിഡ് ലെവൽ 0 ,റയിഡ് ലെവൽ 1 മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.
ഹാർഡ് വേർ റയിഡ്
[തിരുത്തുക]ഹാർഡ് വേർ റയിഡിൽ ഒരു പ്രത്യേക റയിഡ് കൺട്രോളർ ആവശ്യമാണ്.ഇവ സെർവർകളുടെ മദർ ബോർഡിൽ ഉറപ്പിച്ച ശേഷം ഇന്റർഫേസ് കേബിൾ വഴി ഹാർഡ് ഡിസ്ക് കളുമായി ബ്ന്ധിപ്പിക്കുന്നു.റയിഡിനെ നിയന്ത്രിക്കുന്നതും റയിഡ് ക്രമീകരിക്കുന്നതും ഈ കൺട്രോളർ കാർഡ് ആയിരിക്കും.റയിഡ് കൺട്രോളർ സെർവർകളുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
റയിഡ് ലെവലുകൾ
[തിരുത്തുക]റയിഡ് ലെവൽ 0
[തിരുത്തുക]റയിഡ് ലെവൽ 0 യിൽ സാധാരണയായി 2 ഹാർഡ് ഡിസ്ക് കൾ ഉണ്ടാവും. ഇവയിൽ ഡാറ്റാ തുല്യമായി വീതിച്ച് എഴുതുന്നു. അതിനാൽ പ്രവർത്തനശേഷി കൂടുതലായിരിക്കും പക്ഷെ ലഭ്യത ഇല്ലാത്തതിനാൽ ഇത് വളരെ കുറച്ച് മാത്രമാണു ഉപയോഗിക്കുന്നത്.ചില ദ്രുശ്യ സംയോജന രംഗത്തും (Video Editing and streaming) മറ്റും ഈ റെയിഡ് ഉപയോഗിക്കുന്നു.
റയിഡ് ലെവൽ 1
[തിരുത്തുക]റയിഡ് ലെവൽ 1ൽ കുറഞ്ഞത് 2 ഹാർഡ് ഡിസ്കുകൾ ഉണ്ടാകും. ഇവയിൽ ഒരേ ഡാറ്റ രണ്ടു ഹാർഡ് ഡിസ്കുകളിലും ഒരേ പോലെ എഴുതുന്നു ഇവയുടെ പ്രധാന ദോഷം ആകെയുള്ള സംഭരണ ശേഷിയുടെ പകുതി മാത്രമേ ലഭിക്കുകയുള്ളു എന്നതാണ്.എങ്കിലും ഇവ ഓപ്രേറ്റിങ്ങ് സിസ്റ്റം ലോഡ് ചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്നു.ഇതിൽ ഒരു ഹാർഡ് ഡിസ്ക് നഷ്ടപെട്ടാലും ഡാറ്റ അടുത്ത ഹാർഡ് ഡിസ്കിൽ നിന്നും ഉപയോഗിക്കാൻ സാധിക്കും.താരതമ്യേന മെച്ചപെട്ട പ്രവർത്തനശേഷി ഈ റയിഡ് ലെവലിൽ നിന്നും പ്രതീഷിക്കാം.
റയിഡ് ലെവൽ 3
[തിരുത്തുക]റയിഡ് ലെവൽ 3ൽ കുറഞ്ഞത് 3 ഹാർഡ് ഡിസ്കുകൾ ആവശ്യമാണ്.ഇതിൽ ഒരു ഹാർഡ് ഡിസ്കിൽ പാരിറ്റി എഴുതുന്നു ബാക്കി ഹാർഡ് ഡിസ്ക് കളിൽ ഡാറ്റ തുല്യ വലിപ്പമുള്ള ബ്ലോക്കുകളായി തിരിച്ച് മാറി മാറി എഴുതുന്നു. ഈ റയിഡ് ലെവൽ ഏകദേശം റയിഡ് ലെവൽ 5 നു തുല്യമാണു എന്നിരുന്നാലും റയിഡ് ലെവൽ 5ൽ പ്രവർത്തനശേഷി കൂടുതലുള്ളതിനാൽ റയിഡ് ലെവൽ 3 സാധാരണ ഉപയോഗിക്കറില്ല.ഇതിൽ ഒരു ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടാൽ ഡാറ്റ ഉപയോഗിക്കാൻ പറ്റും. റയിഡ് ലെവൽ 3യിൽ n-1 സംഭരണശേഷി ഉണ്ട് (n=ആകെ ഹാർഡിസ്ക്കു കളുടെ എണ്ണം.)
റയിഡ് ലെവൽ 5
[തിരുത്തുക]റയിഡ് ലെവൽ 5ലും കുറഞ്ഞത് 3 ഹാർഡ് ഡിസ്കുകൾ ആവശ്യമാണ്.ഇതിൽ പാരിറ്റി പല ഹാർഡ് ഡിസ്ക് കളിലായി വീതിച്ച് എഴുതുന്നു ബാക്കി ഹാർഡ് ഡിസ്ക് കളിൽ ഡാറ്റ തുല്യ വലിപ്പമുള്ള ബ്ലോക്കുകളായി തിരിച്ച് മാറി മാറി എഴുതുന്നു.റയിഡ് ലെവൽ 5ൽ പ്രവർത്തനശേഷി കൂടുതലായതിനാൽ ഇതു വളരെ സാധാരണയായി ഉപയോഗിക്കാറുണ്ട്. റയിഡ് ലെവൽ 5ലും n-1 സംഭരണശേഷി ഉണ്ട്. ഇതിലും ഒരു ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടാൽ ഡാറ്റ ഉപയോഗിക്കാൻ പറ്റും.
സോഫ്റ്റ് വേർ റയിഡ്
[തിരുത്തുക]സോഫ്റ്റ് വേർ റയിഡിൽ പ്രത്യേക റയിഡ് കൺട്രോളർ ആവശ്യമല്ല. ഇതിന്റെ ക്രമീകരണങ്ങൾ നടത്തുന്നത് ഓപ്രേറ്റിങ്ങ് സിസ്റ്റത്തിലാണ്.വളരെ ചെലവു കുറഞ്ഞ ഈ രീതിയിൽ പക്ഷെ പ്രവർത്തനശേഷി ഒട്ടും കൂടില്ല എന്നു മാത്രമല്ല അല്പ്പം കുറയും. സാധാരണയായി റയിഡ് ലെവൽ 0ഉം റയിഡ് ലെവൽ 1ഉം മാത്രമേ സോഫ്റ്റ് വേർ റയിഡിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.താരതമ്യേന ചെറിയ സെർവർകളിൽ മാത്രമേ ഇത് ഉപയോഗിക്കാറുള്ളു.