ഫ്രെഡ് കിൽഗർ - വിക്കിപീഡിയ Jump to content

ഫ്രെഡ് കിൽഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡ് കിൽഗർ
ജനനം
ഫ്രെ‍ഡെറിക് ഗ്രിഡ്ലി കിൽഗർ

(1914-01-06)ജനുവരി 6, 1914
സ്പ്രിങ്ഫീൽഡ്, മസ്സാചൂസെറ്റ്സ്
മരണംജൂലൈ 31, 2006(2006-07-31) (പ്രായം 92)
ചാപ്പൽ ഹിൽ, നോർത്ത് കരോലിന
ദേശീയതഅമേരിക്കൻ
കലാലയംHarvard College
ജീവിതപങ്കാളി(കൾ)Eleanor Margaret Beach
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗ്രന്ഥാലയശാസ്ത്രം
സ്ഥാപനങ്ങൾ
സ്വാധീനിച്ചത്Jeffrey Beall

അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെ‍ഡെറിക് ഗ്രിഡ്ലി കിൽഗർ (ഫ്രെഡ് കിൽഗർ) ഒ.സി.എൽ.സി. യുടെ സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്നു. ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.). 1967-1980 കാലത്തോളം ഫ്രെഡ് കിൽഗർ ഒ.സി.എൽ.സി. യുടെ അദ്ധ്യക്ഷപദവി വഹിച്ചു.[1]

ജീവചരിത്രം

[തിരുത്തുക]

1914 ജനുവരി 6 ന് മസ്സാചൂസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ ജനിച്ചു. 1931 ൽ ഹാർഡ്വാർഡ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വിദ്യാർത്ഥി ആയിരിക്കെ തന്നെ ഹാർഡ്വാർഡ് കോളേജ് ലൈബ്രറിയിൽ (വൈ‍ഡ്നർ ലൈബ്രറിയിൽ) സർക്കുലേഷൻ അസിസ്റ്റന്റായി നിയമിതനായി. പിന്നീട് ഹാർഡ്വാർഡ് കോളേജ് ലൈബ്രറിയിൽ സർക്കുലേഷൻ വിഭാഗത്തിന്റെ തലവനായി. ലൈബ്രറിസയൻസിൽ ബിരുദം കരസ്ഥമാക്കിയത് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു. 1948 മുതൽ 1965 വരെ ഫ്രെഡ് കിൽഗർ യേൽ സർവ്വകലാശാലയിലെ മെ‍ഡിക്കൽ സ്കൂൾ ലൈബ്രേറിയനായി സേവനമനുഷ്ടിച്ചു.[2]

ഒ.സി.എൽ.സി.

[തിരുത്തുക]
പ്രമാണം:Kilgour Portrait.jpg
ഫ്രെഡ് കിൽഗർ ന്റെ ഛായാചിത്രം 
ഒ.സി.എൽ.സി.യിലെ കിൽഗർ ബിൽഡിങ്,  
  • Frederick G. Kilgour: The Evolution of the Book, (New York: Oxford University Press, 1998) ISBN 978-0-19-511859-9
  1. Margalit Fox (August 2, 2006).
  2. Robert, Wedgeworth. World Encyclopedia of Library and Information Services (3 ed.). ISBN 0-8389-0609-5. Retrieved 11 February 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രെഡ്_കിൽഗർ&oldid=3806452" എന്ന താളിൽനിന്ന് ശേഖരിച്ചത്