ജെനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ
യൂറോപ്പിയൻ യൂണിയനിലും(EU), യൂറോപ്പ്യൻ എകണോമിക് ഏരിയയിലും(EEA) ഉള്ള വ്യക്തികളുടെ സ്വകാര്യ ഡാറ്റ സംരക്ഷണത്തിനുവേണ്ടിയുള്ള യുറോപ്പിലെ ഒരു നിയമമാണ് ജെനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജി.ഡി.പി.ആർ). യൂറോപ്പിന് അകത്തും, പുറത്തുമായി വ്യക്തികളുടെ ഡാറ്റ ശേഖരിച്ച് കൊണ്ടുപോകുന്നതിനും ഈ നിയം ബാധകമാണ്. സ്വന്തം സ്വകാര്യ ഡാറ്റയിൻമേൽ വ്യക്തികൾക്ക് പൂർണ്ണ അവകാശവും സംരക്ഷണവും നടപ്പാക്കുക എന്നതാണ് ജിഡിപിആർ -ന്റെ പ്രധാന ലക്ഷ്യം.[1]
ഇത്തരത്തിലുള്ള ഡാറ്റ സംരക്ഷണ നിയമ ക്രമങ്ങൾ, മറ്റ് വ്യക്തികൾക്കും, കമ്പനികൾക്കും, സ്ഥലങ്ങൾക്കും, ബിസിനസ്സുകൾക്കും ബാധകമായിരിക്കും. അവ യൂറേപ്പിയൻ യൂണിയന് അകത്തായിരിക്കണം. സ്വകാര്യ ഡാറ്റയെ ശേഖരിക്കുകയോ മറ്റോ ചെയ്യേണ്ടിവരുന്ന ബിസിനസ്സ് വേളകളിൽ ഡാറ്റ പ്രോട്ടക്ഷൻ ബൈ ഡിസൈൻ അല്ലെങ്കിൽ ഡിഫാൾട്ട് ആയി വയ്ക്കേണ്ടതുണ്ട്,അതായത് അപ്പോൾ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന സെക്കൂരിറ്റി സംവിധാനങ്ങൾ സ്വകാര്യ ഡാറ്റ ശേഖരണത്തിൽ നൽകുകയും, അതോടെ പുറമേക്ക് നഷ്ടപ്പെട്ടുപോകാതെ നോക്കുകയും വേണം എന്നർത്ഥം. ഇതോടെ ഡാറ്റ പൊതുവായി തുറക്കപ്പെടുകയോ, അവ അനാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പടുകയോ ചെയ്യാൻ കഴിയാതാകുന്നു. ഡാറ്റ ഉടമയുടെ അനുവാദമില്ലാതെ, ഡാറ്റ വിശകലനവും സാധ്യമല്ല. അത്തരത്തിലുള്ള അപേക്ഷകളിൽ തന്റെ ഡാറ്റ ശേഖരണമോ, വിശകലനമോ ഒഴിവാക്കാനുള്ള അധികാരകൂടി ഉടമയ്ക്കുണ്ട്.
ഡാറ്റയുടെ വിശകല രീതികൾ, അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നു, എവിടേയ്ക്കൊക്കെ അത് പോകുന്നു എന്നിവയെല്ലാം കൃത്യമായി പ്രതിപാതിച്ചിരിക്കണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഒരു കോപ്പി ഡാറ്റ ഉടമയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അതേ സമയം ആ ഡാറ്റ മുഴുവൻ നീക്കം ചെയ്യാനും ഉടമയ്ക്ക് സാധിക്കും. സ്വകാര്യ ഡാറ്റ വിശകലനം ചെയ്യേണ്ടവരുനന് പൊതുവകുപ്പുകൾ, ബിസിനസ്സുകൾ എന്നിവ ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളേയും നിയന്ത്രിക്കുന്നതിനായി ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കണം. ഡാറ്റയുമായി വരുന്ന എല്ലാ പിഴവുകൾക്കും (DPO)ഉത്തരവാദി ഈ ഓഫീസർ ആയിരിക്കും.
അവലംബം
[തിരുത്തുക]- ↑ Presidency of the Council: "Compromise text. Several partial general approaches have been instrumental in converging views in Council on the proposal for a General Data Protection Regulation in its entirety. The text on the Regulation which the Presidency submits for approval as a General Approach appears in annex," 201 pages, 11 June 2015, PDF